തമിഴകത്തും വ്യാജ മാധ്യമ പ്രവര്‍ത്തകരുടെ ശല്യം: കര്‍ശന നടപടികളുമായി തേനി ജില്ലാ ഭരണ കൂടം

0 second read
Comments Off on തമിഴകത്തും വ്യാജ മാധ്യമ പ്രവര്‍ത്തകരുടെ ശല്യം: കര്‍ശന നടപടികളുമായി തേനി ജില്ലാ ഭരണ കൂടം
0

തേനി: വ്യാജമാധ്യമ പ്രവര്‍ത്തകരെ നേരിടാന്‍ ശക്തമായ നടപടികളുമായി തേനി ജില്ലാ ഭരണകൂടം. അനധികൃതമായി പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളില്‍ ചുറ്റി നടന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ട് എന്നിവരുടെ ഓഫീസില്‍ പരാതി നല്‍കാന്‍ സംവിധാനമൊരുക്കിയതായി ജില്ലാ കലക്ടര്‍ ആര്‍.വി. ഷാജിവന പറഞ്ഞു.

ജില്ലയില്‍ ചിലര്‍ മാധ്യമ പ്രവര്‍ത്തകര്‍ ചമഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വാണിജ്യ സ്ഥാപനങ്ങള്‍, ന്യായവില കടകള്‍, ക്വാറി ഉടമകള്‍, വ്യാപാരികള്‍, വ്യക്തികള്‍ എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും പരാതികളുണ്ട്.
ചിലര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വച്ച് വാഹനങ്ങളില്‍ ‘ പ്രസ്’ സ്റ്റിക്കറുകള്‍ പതിച്ച് തട്ടിപ്പ് നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വാട്‌സാപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചാണ് പലരും മാധ്യമ പ്രവര്‍ത്തകരായി നടക്കുന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. വ്യക്തമായ തെളിവുകള്‍ സഹിതം ജില്ലാ കലക്ടറുടെ ഓഫീസ് മൊബൈല്‍ നമ്പര്‍: 94980 42443, ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് മൊബൈല്‍ നമ്പര്‍: 94981 01570 വഴി പരാതി നല്‍കാം.
പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…