വ്യാജ വെബ് സൈറ്റുകള്‍ക്കെതിരേ ജാഗ്രതപാലിക്കുക: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക

18 second read
Comments Off on വ്യാജ വെബ് സൈറ്റുകള്‍ക്കെതിരേ ജാഗ്രതപാലിക്കുക: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക
0

പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിന്റ്മെന്റിനും അധിക ചാര്‍ജുകള്‍ ഈടാക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകളില്‍ www.indiapassport.org,  www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org  തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവ *.org, *.in, *.com എന്നീ ഡൊമെയ്നിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളില്‍ സൂചിപ്പിച്ച വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകര്‍ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പായ mPassport Seva ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

സിപിഎം ജില്ലാ സെക്രട്ടറിയുടെ വിപ്പെടുത്ത് തോട്ടില്‍ കളഞ്ഞ് തോട്ടപ്പുഴശേരി പഞ്ചായത്തംഗങ്ങള്‍:  അഡ്വ. ആര്‍. കൃഷ്ണകുമാര്‍ പ്രസിഡന്റ്, സിസിലി തോമസ് വൈസ് പ്രസിഡന്റ്

പത്തനംതിട്ട: രണ്ടു ജില്ലാ സെക്രട്ടറിമാരുടെ വിപ്പ് രണ്ട് തവണയായി ലംഘിച്ച് സിപിഎമ്മിന്റെ പഞ്…