ഡിസംബര്‍ 31 മുതല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകള്‍ നിശ്ചലമാകാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യുക

8 second read
Comments Off on ഡിസംബര്‍ 31 മുതല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകള്‍ നിശ്ചലമാകാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യുക
0

ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഇല്ലാതാക്കുമെന്ന് ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു ഗൂഗിള്‍ പ്രഖ്യാപിച്ചത്.

ഡിസംബര്‍ 31 മുതല്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു തുടങ്ങുമെന്നും അമേരിക്കന്‍ ടെക് ഭീമന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈബര്‍ കുറ്റവാളികളുടെ ദുരുപയോഗം തടയാനാണ് അങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഗൂഗിള്‍ അന്ന് കാരണമായി വ്യക്തമാക്കിയത്.

എന്നാല്‍, അക്കൗണ്ടുകള്‍ നിഷ്‌ക്രിയമായി ഏറെ കാലയളവുകള്‍ പിന്നിട്ടിട്ടുണ്ടെങ്കില്‍ അത്തരം അക്കൗണ്ട് അപഹരിക്കപ്പെട്ടിട്ടുണ്ടായിരിക്കാമെന്ന് ഗൂഗിള്‍ പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു. മാത്രമല്ല, ഈ പഴയ അക്കൗണ്ടുകളില്‍ ടുഫാക്ടര്‍ ഒതന്റിക്കേഷന്‍ സെറ്റ്അപ്പ് ചെയ്തിട്ടില്ലെങ്കില്‍ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റയ്ക്ക് അപകടസാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി നിങ്ങള്‍ നിങ്ങളുടെ ഏതെങ്കിലും ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ഇന്‍ ചെയ്തിട്ടില്ലെങ്കില്‍, അവ വൈകാതെ തന്നെ നഷ്ടപ്പെട്ടേക്കും. എന്നാല്‍, Gmail, Drive, Docs, Photos, Meet, Calendar തുടങ്ങിയ സേവനങ്ങളില്‍ നിന്ന് അക്കൗണ്ടും ഡാറ്റയും ഇല്ലാതാക്കുന്നതിന് മുമ്ബ്, നിങ്ങളുടെ അതേ ഇമെയില്‍ ഐഡിയിലേക്കും ബാക്കപ്പ് ഇമെയില്‍ വിലാസത്തിലേക്കും ആവര്‍ത്തിച്ച് ഇമെയിലുകള്‍ അയച്ചുകൊണ്ട് ഗൂഗിള്‍ ഉപയോക്താക്കളെ അറിയിക്കും. സജീവമല്ലാത്ത അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് സൈബര്‍ കുറ്റവാളികളെ തടയുന്നതിനാണ് നടപടിയെന്ന് ഗൂഗിള്‍ പറയുന്നു.

ശ്രദ്ധിക്കുക..! ഒരു അക്കൗണ്ട് ഇല്ലാതാക്കിക്കഴിഞ്ഞാല്‍, പുതിയ അക്കൗണ്ടിനായി സൈന്‍ അപ്പ് ചെയ്യുന്നതിന് അനുബന്ധ Gmail വിലാസം ഉപയോഗിക്കാന്‍ കഴിയില്ല. നിങ്ങള്‍ അപൂര്‍വ്വമായി ഉപയോഗിക്കുന്ന അക്കൗണ്ട് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഓരോ രണ്ട് വര്‍ഷത്തിലും ലോഗിന്‍ ചെയ്യുക, അങ്ങനെ ചെയ്താല്‍, ഗൂഗിള്‍ അത് നിഷ്‌ക്രിയമായി ഫ്‌ലാഗ് ചെയ്യില്ല. അല്ലെങ്കില്‍, ആ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങള്‍ ഇമെയിലുകള്‍ വായിക്കുകയോ അയക്കുകയോ ചെയ്യുക. ഗൂഗിള്‍ െ്രെഡവ് ഉപയോഗിക്കുകയോ, യൂട്യൂബില്‍ വിഡിയോ സെര്‍ച്ച് ചെയ്യുകയോ കാണുകയോ ചെയ്യുക. മറ്റുള്ള വെബ് സൈറ്റുകളില്‍ ആ മെയില്‍ ഐഡി ഉപയോഗിച്ച് സൈന്‍ഇന്‍ ചെയ്താലും മതി.

ചാനലുകള്‍, കമന്റുകള്‍, വീഡിയോകള്‍ എന്നിവ പോലെയുള്ള യൂട്യൂബ് ആക്റ്റിവിറ്റിയുള്ള അല്ലെങ്കില്‍ പണം ബാലന്‍സ് ഉള്ള അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് ഗൂഗിള്‍ കുറിക്കുന്നു. നിങ്ങള്‍ ഇനി ഏതെങ്കിലും അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കില്‍, അതുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഡൗണ്‍ലോഡ് ചെയ്യാന്‍ ‘ ‘Google Takeout’ സേവനം ഉപയോഗിക്കാം. അതുപോലെ, നിങ്ങളുടെ അക്കൗണ്ട് ഒരു നിശ്ചിത കാലയളവിലേക്ക് നിഷ്‌ക്രിയമായിരുന്നെങ്കില്‍ സ്വയം ഓര്‍മ്മപ്പെടുത്താന്‍ നിങ്ങള്‍ക്ക് കമ്ബനിയുടെ നിഷ്‌ക്രിയ അക്കൗണ്ട് മാനേജര്‍ (Inactive Account Manager) ഉപയോഗിക്കാം.

Load More Related Articles
Load More By Veena
Load More In WORLD
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…