
റാന്നി: റോഡുപണിക്കിടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റില്‍ തട്ടി ബൈക്ക് യാത്രികനായ കോളജ് വിദ്യാര്‍ഥി മരിച്ചു.അങ്ങാടി വലിയകാവ് കോയിത്തോട് ഷിബുവിന്റെ മകന്‍ പ്രിന്‍സിലി ഷിബു (22)വാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് ചെട്ടിമുക്ക് വലിയകാവ് റോഡില്‍ കടവുപുഴയിലാണ് അപകടം. വലിയകാവിലെ വീട്ടില്‍ നിന്ന് റാന്നി ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്നു പ്രിസിലി. കടവുപുഴയില്‍ റോഡില്‍ പണിയാന്‍ എത്തിയ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ പ്രിസിലിയെ റാന്നി യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രിന്‍സിലി കോട്ടയത്ത് സ്വകാര്യ എന്‍ജിനിയറിങ്ങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പിതാവ് ഷിബു വിദേശത്താണ്. റാന്നി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.