പന്തളത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് സംഗീതാധ്യാപകന്‍ മരിച്ചു

0 second read
Comments Off on പന്തളത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് സംഗീതാധ്യാപകന്‍ മരിച്ചു
1

പന്തളം: നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് സംഗീത അധ്യാപകന്‍ മരിച്ചു. സഹയാത്രികന് പരുക്കേറ്റു. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ റിട്ട. അധ്യാപകനും കറ്റാനം വെട്ടിക്കോട് അമൃതവര്‍ഷിണി വീട്ടില്‍ കെ.കെ ഓമനക്കുട്ട(64)നാണ് മരിച്ചത്. പന്തളം-മാവേലിക്കര റോഡില്‍ മുടിയൂര്‍ക്കോണം ചെറുമലയ്ക്ക് സമീപം ഞായറാഴ്ച നാലുമണിയോടെ ആയിരുന്നു അപകടം.

ആറന്മുള ക്ഷേത്രത്തില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ബന്ധു കുറത്തികാട് മേല്‍പ്പള്ളി വിജയഭവനത്തില്‍ ചന്ദ്രന്‍ (58) നെ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിക്കോട്ടില്‍ സംഗീത സ്‌കൂള്‍ നടത്തിവരികയായിരുന്നു. ഭാര്യ. വിജയമ്മ. മക്കള്‍: നീലാംബരി, നിഥിന്‍.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …