
തിരുവല്ല: ശനിയാഴ്ച പുലര്‍ച്ചെ തിരുവല്ലയെ നടുക്കിയ ബൈക്ക് അപകടത്തില്‍ പിന്നില്‍ ദൂരുഹത. അപകടത്തില്‍ മരിച്ചവരില്‍ വധശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഉണ്ടായിരുന്നതാണ് സംശയത്തിനിട നല്‍കുന്നത്.
പുലര്‍ച്ചെ മൂന്നിന് കച്ചേരിപ്പടിയില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മഞ്ഞാടി കമലാലയത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ (25), പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പില്‍ വീട്ടില്‍ ആസിഫ് അര്‍ഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പില്‍ അരുണി(25) നാണ് പരുക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്.
സുഹൃത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷം കഴിഞ്ഞ് ഒരു വണ്ടിയിലാണ് മടങ്ങിയ മൂന്നംഗ സംഘം മടങ്ങിയത്. താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ ബുള്ളറ്റ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്കും തൊട്ടടുത്ത മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ വിഷ്ണുവും ആസിഫും തല്‍ക്ഷണം മരിച്ചു. അരുണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആമല്ലൂര്‍ ഉള്ള സുഹൃത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു മൂവരും.
വിഷ്ണു ഉണ്ണികൃഷ്ണന്‍ വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അമിതവേഗതയില്‍ വാഹനം മതിലിലേക്ക് പാഞ്ഞു കയറിയതാണ് ദുരൂഹത ഉണര്‍ത്തുന്നത്. ആരെങ്കിലും ഇവരെ പിന്തുടര്‍ന്നിരുന്നോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. വിഷ്ണുവിന് ശത്രുക്കള്‍ ഏറെയുണ്ടായിരുന്നു. എതിര്‍ സംഘങ്ങളില്‍ നിന്ന് രക്ഷപ്പെട്ടോടുന്നതിനിടയിലാണോ അപകടമെന്നും അന്വേഷിക്കുന്നുണ്ട്.