റാന്നി മാമുക്കില്‍ നിര്‍ത്തിയിട്ട സ്വകാര്യബസിന് പിന്നില്‍ ഇരുചക്രവാഹനം ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

0 second read
Comments Off on റാന്നി മാമുക്കില്‍ നിര്‍ത്തിയിട്ട സ്വകാര്യബസിന് പിന്നില്‍ ഇരുചക്രവാഹനം ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
0

റാന്നി: നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. സഹയാത്രികനായ യുവാവിനെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തിക്കയം ചെമ്പനോലി വെട്ടിക്കല്‍ അച്ചന്‍കുഞ്ഞിന്റെ മകന്‍ അലന്‍ (22) ആണ് മരിച്ചത്. മടന്തമണ്‍ വെട്ടിക്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ ആല്‍ബിലി(18) നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നു രാവിലെ എട്ടേകാലിന് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മാമുക്ക് ജങ്ഷനിലായിരുന്നു അപകടം. യാത്രക്കാരെ കയറ്റുവാനായി സ്‌റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിന് പിന്നിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. റാന്നിയില്‍ സ്വകാര്യ ബസുകള്‍ നിരന്തരമായി റോഡില്‍ നിര്‍ത്തി ആളെ കയറ്റുന്നത് പതിവാണ്. ഇതിന് നിരവധി പരാതികള്‍ പൊതുജനങ്ങളുടെ ഭാഗത്തുണ്ടായെങ്കിലും അധികൃതര്‍ നടപടി എടുക്കാത്തതാണ് ഇത്തരത്തിലുള്ള നിയമലംഘനത്തിന് കാരണമാകുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മാമുക്ക് ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നലുകള്‍ ഉണ്ടായിരുന്നെങ്കിലും അവ കേടായി എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അത് നന്നാക്കുന്നതിന് നടപടികള്‍ ഇതുവരെയും സ്വീകരിച്ചില്ല.

ഒരുപക്ഷേ ട്രാഫിക് സിഗ്‌നലുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാകുമായിരുന്നു.മിനര്‍വാപടി മുതല്‍ മന്ദിരം പടി വരെ പുനലൂര്‍ മൂവാറ്റുപുഴ ഹൈവേ റോഡിന് വീതിയില്ലാത്തതും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.വണ്‍വേ സംവിധാനം ഇട്ടിയപ്പാറ ടൗണില്‍ ഉണ്ടെങ്കിലും സ്വകാര്യ വ്യക്തികളുടെ വാഹനങ്ങള്‍ ഇരു സൈഡിലും പാര്‍ക്ക് ചെയ്യുന്നതും അപകടകങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.മൂഴിക്കല്‍ ജംഗ്ഷനില്‍ ഫുട് പാത്തിലേക്ക് കയറ്റിയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.റാന്നിയില്‍ ഒരു ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ എന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ നാട്ടുകാരുടെ ആവശ്യമാണ് എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…