
അടൂര്‍: രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങിയ യുവാവ് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തുണിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. സഹയാത്രികന് ഗുരുതര പരുക്കേറ്റു. നൂറനാട് പടനിലം സൂരാ സ്റ്റുഡിയോ ഉടമ പാലമേല്‍ സിന്ധു ഭവനത്തില്‍ ബാലഗോപാലന്റേയും(രാജന്) സിന്ധുവിന്റേയും മകന് സൂരജ്(24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നൂറനാട് പടനിലം സ്വദേശി അരുണിന് പരുക്കേറ്റു. ബുധനാഴ്ച രാത്രി 11.15ന് കെ.പി.റോഡില്‍ അടൂര്‍ ഹൈസ്കൂള്‍ ജങ്ഷനു സമീപം വച്ചായിരുന്നു അപകടം. ഭക്ഷണം കഴിക്കുവാനായി അടൂരില്‍ എത്തി തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഗുരുതര പരുക്കേറ്റ സൂരജിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സഹോദരന്: സൂര്യ.