
കൊടുമണ്‍: കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. ശ്രീവല്ലഭത്തില്‍ മഹേഷി(33) നാണ് പരുക്കേറ്റത്. കൊടുമണ്‍-പറക്കോട് റോഡില്‍ ചിരണിക്കല്‍ എം. ജി.എം സ്‌കൂളിന് സമീപം ബുധനാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്ക് പോകാന്‍ ബൈക്കില്‍ വരവെ റബര്‍ തോട്ടത്തില്‍ നിന്നും ഓടി വന്ന കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു.ഇടിയെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ച് ദൂരേക്ക് വീഴുകയായിരുന്നു. കൈകാലുകള്‍ക്ക് പരുക്കേറ്റ മഹേഷിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കൊടുമണ്ണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.