പത്തനംതിട്ട: വര്‍ക്ക്ഷോപ്പ് മെക്കാനിക്ക് ബൈക്ക് മോഷ്ടിച്ചാല്‍ ഇങ്ങനെയിരിക്കും. നിസാരമായി മോഷ്ടിച്ചെടുത്ത ബൈക്ക് കഷണങ്ങളാക്കി പലയിടത്തായി വിറ്റഴിച്ചു. നല്ലൊന്നാന്തരം പള്‍സര്‍ ബൈക്ക് കിട്ടിയതാകട്ടെ പാര്‍ട്സ് പാര്‍ട്സായി.
ഇലന്തൂര്‍ പരിയാരം അംബേദ്കര്‍ കോളനി മഞ്ജുഷ് ഭവനില്‍ മഞ്ജുഷിനെ(32)യാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കോഴഞ്ചേരി തെക്കേമല സെന്‍ട്രല്‍ ബാങ്കിന് സമീപമുള്ള ട്രഷറിയിലെ ഗാര്‍ഡിന്റെ ബൈക്കാണ് മഞ്ജുഷ് വിദഗ്ധമായി മോഷ്ടിച്ചത്. കേസില്ഇയാള് പിടിയിലായെങ്കിലും ബൈക്ക് കഷണങ്ങളാക്കി ആക്രിക്കടകള്‍ക്കും ചെറുകിട വര്‍ക്ക്
ഷോപ്പുകള്‍ക്കും കൈമാറിയിരുന്നു.
ആറന്മുള പോലീസ് സ്റ്റേഷന് പരിധിയില്‍ കോഴഞ്ചേരി തെക്കേമല ജങ്ഷനില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍വശത്ത് നിന്നും കഴിഞ്ഞ നാലിന് വൈകിട്ട് ആറിനാണ് ഗാര്‍ഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ പള്‍സര്‍ ബൈക്ക് വളരെ കൂളായി ലോക്ക് പൊട്ടിച്ച് എടുത്തു കൊണ്ട് പോയത്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മോഷ്ടിച്ച ബൈക്ക്പല ഭാഗങ്ങളാക്കി പത്തനംതിട്ടയിലും ഇലന്തൂര്‍, തെക്കേമല, തുടങ്ങിയ സ്ഥലങ്ങളില്‍ കൊടുത്തതായി മൊഴി നല്കി. വാഹനത്തിന്റെ ഭാഗങ്ങള്‍ ഇവിടങ്ങളില്‍ നിന്നും കണ്ടെടുത്തു.
നാരങ്ങാനത്ത് ടൂ വീലര്‍ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന പ്രതി ബൈക്ക് വിദഗ്ധമായി കടത്തിയ ശേഷം അഴിച്ച് ഭാഗങ്ങളാക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്നല് മഹാജന്റെ നിര്‍ദ്ദേശപ്രകാരം.
ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി.കെ.മനോജ്, എസ്.ഐ ജോണ്സണ്, സി പി ഓ മാരായ നിതീഷ്, സഞ്ജയന് , രാജഗോപാല്‍, ജിതിന് ഗബ്രിയേല്‍ , അഖില്‍ ഫൈസല്‍, സുനില്‍, സൈഫുദ്ദീന്, എന്നിവരടങ്ങിയ സംഘമാണ് ശാസ്ത്രീയമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.