സംശയകരമായ സാഹചര്യത്തില്‍ ബൈക്ക് കൊണ്ടു വച്ചു: കടയുടമ പൂട്ടി വച്ചു: പൂട്ടു തകര്‍ത്ത് രണ്ടംഗസംഘം ബൈക്കുമായി കടന്നു

0 second read
Comments Off on സംശയകരമായ സാഹചര്യത്തില്‍ ബൈക്ക് കൊണ്ടു വച്ചു: കടയുടമ പൂട്ടി വച്ചു: പൂട്ടു തകര്‍ത്ത് രണ്ടംഗസംഘം ബൈക്കുമായി കടന്നു
0

പത്തനംതിട്ട: സംശയകരമായ സാഹചര്യത്തില്‍ കടയ്ക്ക് പിന്നില്‍ കാണപ്പെട്ട ബൈക്ക് കടയുടമ കേബിള്‍ ലോക്കിട്ട് പൂട്ടി വച്ചു. വാഹനത്തിന്റെ ചിത്രങ്ങളും നമ്പരും സഹിതം വിവരം പൊലീസിനും കൈമാറി. നാലു ദിവസത്തിന് ശേഷം ഉച്ച സമയത്ത് കേബിള്‍ ലോക്ക് തകര്‍ത്ത് വാഹനവുമായി കടന്നു.

കോളജ് റോഡിലെ ഹീറോ ഇലക്ട്രിക് വാഹന ഷോറൂമിന് പിന്നിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഹീറോ ഗഌമര്‍ ബൈക്ക് കണ്ടത്. ഇതില്‍ ഒരു യുവാവ് ഇരിക്കുന്നുണ്ടായിരുന്നുവെന്ന് ഷോറൂം ഉടമ എസ്.വി. പ്രസന്നകുമാര്‍ പറഞ്ഞു. കെ.എല്‍.02 എ.വി 5636 എന്നതാണ് വാഹന നമ്പര്‍ അതിന് ശേഷം ബൈക്ക് എടുക്കാന്‍ ആരും വരാതിരുന്നപ്പോഴാണ് പ്രസന്ന കുമാര്‍ കേബിള്‍ ലോക്കിട്ട് വാഹനം പൂട്ടി വച്ചത്.

ഇതിന് ശേഷം വാഹനത്തിന്റെ ചിത്രങ്ങള്‍ എടുത്ത് നമ്പര്‍ സഹിതം വിവരം പൊലീസിന് കൈമാറി. വാഹനം മോഷ്ടിച്ചു കൊണ്ടു വന്നതാണെന്നായിരുന്നു പ്രസന്നന്റെ സംശയം. അദ്ദേഹത്തിന്റെ സംശയം ശരി വയ്ക്കുന്ന തരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20 ന്് വാഹനം രണ്ടു പേര്‍ ചേര്‍ന്ന് പൂട്ട് തകര്‍ത്ത് കടത്തിക്കൊണ്ടു പോയി. ഷോറൂമിലുളളവര്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് വാഹനം കൊണ്ടു പോയത്. വാഹനവുമായി ഇവര്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. രണ്ടു പേര്‍ സ്‌കൂട്ടറില്‍ വന്നാണ് ഇത് എടുത്തിരിക്കുന്നത്. ഒരാള്‍ക്ക് മാത്രമാണ് ഹെല്‍മറ്റ് ഉള്ളത്. വിവരം അറിയിച്ചിട്ടും വാഹനം കസ്റ്റഡിയിലെടുക്കാത്ത പൊലീസിന്റെ വീഴ്ച ഇതിനൊരു കാരണമായി. പ്രസന്ന കുമാര്‍ വിവരം അറിയിച്ച ദിവസം തന്നെ പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കില്‍ മോഷണ വണ്ടിയാണോ എന്ന അറിയാന്‍ കഴിയാമായിരുന്നു. എന്തായാലും ഇപ്പോള്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാണ്.

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …