അപകടത്തില്‍പ്പെട്ട ബൈക്ക് മോഷ്ടിച്ചു: രണ്ടു കൗമാരക്കാര്‍ അറസ്റ്റില്‍: ബൈക്ക് ഉപേക്ഷിച്ച നിലയില്‍ ചെങ്ങന്നൂരില്‍ നിന്ന് കണ്ടെത്തി

0 second read
Comments Off on അപകടത്തില്‍പ്പെട്ട ബൈക്ക് മോഷ്ടിച്ചു: രണ്ടു കൗമാരക്കാര്‍ അറസ്റ്റില്‍: ബൈക്ക് ഉപേക്ഷിച്ച നിലയില്‍ ചെങ്ങന്നൂരില്‍ നിന്ന് കണ്ടെത്തി
0

പത്തനംതിട്ട: അപകടത്തില്‍പ്പെട്ട ബൈക്ക് റോഡരികിലെ വീടിന് സമീപം വച്ചിരുന്നത് മോഷ്ടിച്ചു കടത്തിയ കേസില്‍ രണ്ടു കൗമാരക്കാര്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളും പത്തൊന്‍പതുകാരനുമാണ് പിടിയിലായത്. കഴിഞ്ഞ 14 ന് രാവിലെ എട്ടേമുക്കാലോടെ ചെറുകോല്‍പ്പുഴ റാന്നി റോഡില്‍ പുതിയകാവ് അമ്പലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ആഢംബര ബൈക്ക് അമ്പലത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് സമീപമുള്ള വ്യക്തിയുടെ വീടിന് മുന്‍വശം മതിലിനോട് ചേര്‍ത്ത് വച്ചിരിക്കുകയായിരുന്നു. ഈ ബൈക്കാണ് 17 ന് രാത്രി 11.30 ന് ശേഷം മോഷ്ടിച്ചത്. ഇത് അപകടമുണ്ടായ കേസിലെ പ്രതിയുടെ വാഹനമാണ്.
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആളെ സംബന്ധിച്ച റിപ്പോര്‍ട്ട് കോയിപ്രം പോലീസ് കോടതിക്ക് സമര്‍പ്പിക്കുകയും തെളിവുകള്‍ ശേഖരിച്ച ശേഷം വീട്ടുകാര്‍ക്കൊപ്പം അയയ്ക്കുകയും ചെയ്തു. അയിരൂര്‍ കാഞ്ഞേറ്റുകര വേലംപടി കുമ്പിളും മൂട്ടില്‍ സുരേഷിന്റെ മകന്‍ സൂരജ് (19) ആണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി.

അയിരൂര്‍ കൈതക്കോടി കീമാത്തില്‍മുക്കിനു സമീപം കുരുടാമണ്ണില്‍ വര്‍ക്കലെത്ത് വീട്ടില്‍ നിന്നും കോഴഞ്ചേരി മാര്‍ത്തോമ്മ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പാലംതലയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജോണ്‍ ഫിലിപ്പോസിന്റെ മകന്‍ സാം ഫിലിപ്പിന്റെതാണ് മോഷണം പോയ ബൈക്ക്. ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം കേസെടുത്ത കോയിപ്രം പോലീസ് എല്ലാ സ്‌റ്റേഷനുകളിലേക്കും സന്ദേശം അയക്കുകയും ഇരുചക്ര മോഷ്ടാക്കളുടെ വിശദാംശം ശേഖരിച്ച് അനേ്വഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ബൈക്ക് സൂക്ഷിച്ചിരുന്ന വീടിന്റെ സമീപത്തെയും പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്ന്, ജില്ലയിലെയും സമീപജില്ലകളിലെയും വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന സ്ഥാപനങ്ങളിലെത്തി അനേ്വഷണം നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ്, മോഷ്ടിക്കപ്പെട്ട ബൈക്ക് ചെങ്ങന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയശേഷം സാക്ഷികളെ എത്തിച്ച് വാഹനം തിരിച്ചറിഞ്ഞു. പിന്നീട് ശാസ്ത്രീയ പരിശോധനയും വിരലടയാള പരിശോധനയും നടത്തി. തുടര്‍ന്ന് ബൈക്ക് കോയിപ്രം പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

പ്രതികള്‍ക്കായുള്ള അനേ്വഷണത്തിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ 12.15 ഓടെ കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കണ്ടെത്തി. അനേ്വഷണം നടത്തിയപ്പോള്‍ സൂരജുമായി ചേര്‍ന്നാണ് മോഷ്ടിച്ചതെന്ന് മൊഴി നല്‍കി. ഇയാളുടെ മൊഴിപ്രകാരമാണ് രണ്ടാം പ്രതി സൂരജിനെ 12.45 ന് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്, ബൈക്ക് വച്ചിരുന്ന സ്ഥലത്തേക്ക് ഇരുവരും എത്തിയത് ഒരു സ്‌കൂട്ടറിലാണ്. ഇത് പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് സൂക്ഷിച്ചു
വച്ചയിടത്തു നിന്നും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെടുത്തു. ചെറുകോല്‍ പ്പുഴ ചണ്ണമാങ്കല്‍ ലക്ഷം വീട് കോളനിയില്‍ വ്യക്തിയുടെ വീടിന് സമീപമുള്ള ഷെഡിലായിരുന്നു സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്നത്. രണ്ടാം പ്രതിയെ
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തിരുവല്ല ഡിവൈ.എസ്.പി അഷാദിന്റെ നിര്‍ദേശപ്രകാരം പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അനേ്വഷണം നടക്കുന്നത്. എസ്.ഐ. ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഓ ജോബിന്‍, സി.പി.ഓമാരായ അരുണ്‍ കുമാര്‍, ശശികാന്ത്. രതീഷ് എന്നിവരാണ് സംഘത്തിലുള്ളത്.

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …