രാജു കല്ലുംപുറവും ബിനു കുന്നന്താനവും ഒഐസിസി ഗ്ലോബൽ കമ്മറ്റിയിലേക്ക്

0 second read
Comments Off on രാജു കല്ലുംപുറവും ബിനു കുന്നന്താനവും ഒഐസിസി ഗ്ലോബൽ കമ്മറ്റിയിലേക്ക്
0

മനാമ : കെ പി സി സി യുടെ മേൽനോട്ടത്തിൽ നടന്ന ഒഐസിസി തെരഞ്ഞെടുപ്പിൽ ബഹ്‌റൈനിൽ നിന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റിയിലേക്ക് നിലവിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിരുന്ന ബിനു കുന്നന്താനം എന്നിവരെ ഐക്യ കണ്ഠയേന തെരഞ്ഞെടുത്തു.

1997 ൽ ബഹ്‌റൈനിൽ മുൻ കാലങ്ങളിൽ നാട്ടിൽ കോൺഗ്രസ്സിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും, പ്രവാസജീവിതം തെരഞ്ഞെടുക്കുകയും ചെയ്ത ആളുകളെ സംഘടിപ്പിക്കുകയും, കൂട്ടായ്മ രൂപീകരിക്കുകയും, കഴിഞ്ഞ ഇരുപത്തിയേഴു വർഷം ബഹ്‌റൈനിലെ കോൺഗ്രസ്‌ സംഘടനക്ക് നേതൃത്വം നൽകുകയും,2009 മുതൽ കെ പി സി സി യുടെ പോഷക സംഘടനയായി ഒഐസിസിയെ മാറ്റിഎടുക്കുന്നതിനും, ഒഐസിസി യുടെ ആദ്യ പ്രസിഡന്റ്‌ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് രാജു കല്ലുംപുറം.
2006 മുതൽ പ്രവർത്തിച്ചു വരുന്ന ബിനു കുന്നന്താനം ഒഐസിസി ദേശീയ സെക്രട്ടറി, ഗ്ലോബൽ കമ്മറ്റി അംഗം, ദേശീയ വൈസ് പ്രസിഡന്റ്‌,2016 മുതൽ ദേശീയ പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു വരുന്നു.

Load More Related Articles
Load More By Veena
Load More In GULF
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…