കെ. സുരേന്ദ്രന്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു: സിപിഎം എഡിഎമ്മിന്റെ കുടുംബത്തോട് ചെയ്തത് കൊടുംചതിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്

0 second read
Comments Off on കെ. സുരേന്ദ്രന്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു: സിപിഎം എഡിഎമ്മിന്റെ കുടുംബത്തോട് ചെയ്തത് കൊടുംചതിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്
0

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റെ കൊലപാതകത്തില്‍ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജന്‍സികള്‍ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നില്‍ തങ്ങള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന് തെളിയിക്കാനുള്ള നാടകമാണ് സി.പി.എം നടത്തിയത്. സിപിഎം ആ കുടുംബത്തിനോട് കാണിച്ചത് പൊറുക്കാനാവാത്ത ചതിയാണ്.
പത്തനംതിട്ടയിലെ സി.പി.എം നേതൃത്വം കുടുംബത്തിനൊപ്പം ആണെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിച്ചത് ഇരട്ടത്താപ്പാണ്.

സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്ണൂര്‍ ഘടകവും തുടക്കം മുതല്‍ അവസാനം വരെ കൊലയാളികള്‍ക്കൊപ്പമായിരുന്നു. എല്ലാം സി.പി.എമ്മിന്റെ തട്ടിപ്പാണെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന് ബോധ്യമായിരിക്കുകയാണ്. അതുകൊണ്ടാണ് അവസാനത്തെ ആശ്രയമായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സി.ബി.ഐ അന്വേഷണം കൂടിയേ തീരൂ. നീതിപീഠം അവര്‍ക്ക് മുന്നില്‍ കണ്ണു തുറക്കും എന്ന് തന്നെയാണ് വിശ്വാസം. കേരളത്തിന്റെ മനസാക്ഷി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, ദേശീയ കൗണ്‍സില്‍ അംഗം വിക്ടര്‍ ടി. തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരി…