
മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി വിജയം. സിപിഎമ്മിന്റെ സിറ്റിങ് വാര്‍ഡില്‍ അന്തരിച്ച അംഗം സത്യന്റെ ഭാര്യ സുജയെ ബിജെപി സ്ഥാനാര്‍ഥി കെ.ബി. രാമചന്ദ്രന് 93 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
സിപിഎം അംഗമായിരുന്ന സത്യന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഏഴാം വാര്‍ഡ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. അനന്് രാമചന്ദ്രന് വെറും 56 വോട്ടിനാണ് തോറ്റത്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യന്റെ തട്ടകത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചു പിടിക്കാന്‍ യു.ഡി.എഫ് അരയും തലയും മുറുക്കി രംഗത്ത് വന്നിരുന്നു. മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി, മുന്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. റെജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പരിപാടികളാണ് നടന്നത്. എന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വെറും രാജന് കുഴുവിലേത്തിന് 150 വോട്ടാണ് കിട്ടിയത്.
സിപിഎം സ്ഥാനാര്‍ഥി സുജ സത്യന് 364 വോട്ടും ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന് 457 വോട്ടും ലഭിച്ചു. ബിജെപിയുടെ വിജയം ഇടതു വലതു മുന്നണികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സഹതാപ തരംഗം പോലും കിട്ടാതെ വന്നതിന്റെ ഷോക്കിലാണ് എല്‍ഡിഎഫ്. കോണ്‍ഗ്രസില്‍ സമീപകാലത്തുണ്ടായ പ്രശ്നങ്ങള്‍ വോട്ടിങ്ങിന്റെ ഫലത്തെ ബാധിച്ചുവെന്ന് നേതാക്കള്‍ക്കും മനസിലാക്കി കൊടുക്കാന്‍ ഫലം സഹായിച്ചു.