മതേതര വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി വിജയം കൊയ്യുന്ന തന്ത്രം ബിജെപിയുടേത്: നടപ്പാക്കുന്നത് ജോണി നെല്ലൂര്‍ വഴി: കേരളത്തില്‍ തിപ്രമോത മോഡല്‍ നീക്കവുമായി അമിത്ഷായും കൂട്ടരും

0 second read
Comments Off on മതേതര വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി വിജയം കൊയ്യുന്ന തന്ത്രം ബിജെപിയുടേത്: നടപ്പാക്കുന്നത് ജോണി നെല്ലൂര്‍ വഴി: കേരളത്തില്‍ തിപ്രമോത മോഡല്‍ നീക്കവുമായി അമിത്ഷായും കൂട്ടരും
0

അജോ കുറ്റിക്കന്‍

കൊച്ചി: മതേതര വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി വിജയം കൊയ്യുന്ന ബിജെ പിയുടെ രാഷ്ട്രീയ തന്ത്രത്തിന് കേരളത്തിലും വഴിയൊരുങ്ങുന്നു. ത്രിപുരയില്‍ വീണ്ടും അധികാരം പിടിക്കാന്‍ തിപ്രമോത ചെയ്ത രാഷ്ട്രീയ ദൗത്യത്തിനു സമാനമായ തന്ത്രം കേരളത്തിലും രൂപപ്പെടുകയാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനു വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പാര്‍ട്ടികള്‍ സൃഷ്ടിച്ചിരുന്നു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ രാജിയോടെ, കേരളത്തില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ ബിജെപിയുടെ രാഷ്ട്രീയ ഓപ്പറേഷന്‍ സുപ്രധാന ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍പിപി) എന്ന പേരില്‍ പിറന്ന പുതിയ പാര്‍ട്ടിയുടെ നേതൃനിരയില്‍ അദ്ദേഹം ഉണ്ടാവുമെന്നാണു കരുതുന്നത്.

ജോസഫ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും കഴിഞ്ഞ 30 വര്‍ഷമായി യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും 2018 മുതല്‍ വഹിച്ചുവരുന്ന യുഡിഎഫ് സെക്രട്ടറി സ്ഥാനവും രാജിവച്ചുകൊണ്ടാണ് കേരള കോണ്‍ഗ്രസിലെ ഒരു സമുന്നത നേതാവ് പുറത്തു വരുന്നത്.കഴിഞ്ഞ ഏതാനും നാളുകളായി െ്രെകസ്തവ സഭാ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബിജെപി അനുകൂല പ്രസ്താവനകളുടെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ രാജി.

കേരളത്തിന്റെ മതേതര സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ പാര്‍ട്ടി സൃഷ്ടിക്കുകയെന്ന ബിജെപിയുടെ ലക്ഷ്യം യാഥാര്‍ഥ്യമാക്കുകയാണ് ജോണി നെല്ലൂരിന്റെ ദൗത്യം. കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വളരും തോറും പിളരുക എന്ന തത്വത്തിന്റെ തുടര്‍ച്ചയായല്ല ഈ പിളര്‍പ്പെന്ന പ്രത്യേകതയുമുണ്ട്. മുന്‍ എംഎല്‍എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ.മാത്യു തുടങ്ങിയവരേയും ഒരു വിഭാഗം നേതാക്കളേയും കൊണ്ടാണ് അദ്ദേഹം പുറത്തുവന്നത്.

നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍പി പി െ്രെകസ്തവ സഭകളുടെ മാനസ പുത്രനായിരിക്കുമെങ്കിലും സെക്യുലര്‍ പാര്‍ട്ടിയായാണു പ്രത്യക്ഷപ്പെടുക. എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കും പ്രവേശനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മതേതര മുഖം കൊണ്ടുവരുന്നത്.കുറച്ചു കാലമായി െ്രെകസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമുണ്ട്. ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഈ വിഭാഗത്തിന്റെ രാഷ്ട്രീയ താല്‍പര്യമാണ് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍പിപി) എന്ന പേരില്‍ യാഥാര്‍ഥ്യമാവുന്നത് എന്നാണു വിവരം.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരം രൂപപ്പെടുന്ന ഈ പാര്‍ട്ടി കേരളത്തില്‍ ബിജെപിയുടെ ഘടകകക്ഷിയാകുമോ അതല്ല്‌ല, ബിജെപിക്കുവേണ്ടി മതേതര പക്ഷത്തെ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി ബിജെപിയുടെ വഴി സുഗമമാക്കുമോ എന്നതു കണ്ടറിയണം.ബിജെപി ആശയങ്ങള്‍ െ്രെകസ്തവ സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ചില സംഘടനകളുടെ നേതാക്കളും പുതിയ പാര്‍ട്ടിയില്‍ ഉണ്ടാവും.

ഇവരുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിക്കു വേണ്ടിയുള്ള ആലോചന നടന്നു വരികയായിരുന്നു. ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തില്‍ തന്നെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള ശ്രമമാണു നടക്കുന്നത്.കേരളത്തില്‍ വേരറ്റുകൊണ്ടിരിക്കുന്ന വിവിധ പാര്‍ട്ടികളെ സമ്പൂര്‍ണമായി പുതിയ പാര്‍ട്ടിയില്‍ ലയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …