മന്ത്രി റോഷിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി: റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും പോലീസിന്റെ ലാത്തിയടി

0 second read
Comments Off on മന്ത്രി റോഷിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി: റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും പോലീസിന്റെ ലാത്തിയടി
0

മല്ലപ്പള്ളി: ജലസേചന മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രയോഗം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന് പോലീസിന്റെ ലാത്തിയടി. വൈകിട്ട് ആറു മണിയോടെ ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടിയും കാലിക്കുടവും എറിഞ്ഞത്. മടുക്കോലി ജങ്ഷനില്‍ വച്ചാണ് സംഭവം.

പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വിശീ. ഗ്യാലക്‌സി ചാനല്‍ ചീഫ് എഡിറ്റര്‍ ജിജു വൈക്കത്തുശേരിക്ക് ഇതിനിടെ ലാത്തിയടിയേറ്റു. തിരുവല്ല  ഡിവൈ.എസ്. പി രാജപ്പന്‍ റാവുത്തറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് യൂത്ത് കോണ്‍ഗ്രസുക്കാരെ നേരിട്ടത്. പോലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജിജു താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …