ലിഫ്റ്റില്‍ കുടുങ്ങിയ പ്രോജക്ട് മാനേജരെയും ജീവനക്കാരിയെയും അഗ്‌നി രക്ഷാസേന പുറത്തെത്തിച്ചു

0 second read
Comments Off on ലിഫ്റ്റില്‍ കുടുങ്ങിയ പ്രോജക്ട് മാനേജരെയും ജീവനക്കാരിയെയും അഗ്‌നി രക്ഷാസേന പുറത്തെത്തിച്ചു
0

പന്തളം: ലിഫ്റ്റില്‍ കുടുങ്ങിയ എല്‍.ഐ.സി പ്രോജക്ട് മാനേജരെയും ജീവനക്കാരിയെയും അഗ്‌നിരക്ഷാസേന പുറത്തെത്തിച്ചു. തോന്നല്ലൂര്‍ എല്‍.ഐ.സി ബില്‍ഡിങ്‌സിലെ ലിഫ്റ്റില്‍ അകപ്പെട്ട എല്‍.ഐ.സി പ്രൊജക്ട് മാനേജര്‍ കോട്ടയം സ്വദേശി ബാലചന്ദ്രന്‍, ഓഫീസിലെ ജീവനക്കാരി വത്സല കുമാരി എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ഓഫീസ് ലിഫ്ടില്‍ കുടുങ്ങിയത്. ഉച്ചഭക്ഷണം കഴിച്ചശേഷം താഴത്തെ നിലയിലേക്ക് ഇറങ്ങിയപ്പോഴാണ് യന്ത്രത്തകരാര്‍ മൂലം ഇരുവരും ലിഫ്ട് നിലച്ചത്. അടൂരില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേനയെത്തി കീ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു രണ്ടുപേരെയും പുറത്തിറക്കി. സ്‌റ്റേഷന്‍ ഓഫീസര്‍ ബൈജു, അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ നിയാസുദ്ദീന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ്, ദീപേഷ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…