ഫ്‌ളൈറ്റ് പിടിച്ച് തെണ്ടാന്‍ പോയി: ദുബായില്‍ നിന്ന് യാചകന്‍ സമ്പാദിച്ചത് 67 ലക്ഷം ഇന്ത്യന്‍ രൂപ: പോലീസ് അറസ്റ്റ് ചെയ്തു: പണം ഒളിപ്പിച്ചത് കൃത്രിമക്കാലിനുള്ളില്‍: ബ്ലഡി ബഗര്‍!

0 second read
Comments Off on ഫ്‌ളൈറ്റ് പിടിച്ച് തെണ്ടാന്‍ പോയി: ദുബായില്‍ നിന്ന് യാചകന്‍ സമ്പാദിച്ചത് 67 ലക്ഷം ഇന്ത്യന്‍ രൂപ: പോലീസ് അറസ്റ്റ് ചെയ്തു: പണം ഒളിപ്പിച്ചത് കൃത്രിമക്കാലിനുള്ളില്‍: ബ്ലഡി ബഗര്‍!
0

ദുബായ്: സന്ദര്‍ശക വിസയിലെത്തി തെണ്ടി. യാചകന് കിട്ടിയത് മൂന്നു ലക്ഷം ദിര്‍ഹം. അതായത് 67 ലക്ഷം ഇന്ത്യന്‍ രൂപ. പള്ളികളിലും താമസ സ്ഥലങ്ങളിലും യാചന നടത്തിയിരുന്നയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കൃത്രിമകാലിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിലെത്തിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റമദാനില്‍ യാചകരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നായി 70,000 ദിര്‍ഹം, 46,000 ദിര്‍ഹം, 44,000 ദിര്‍ഹം എന്നിങ്ങനെ തുകകളുമായും യാചകരെ പിടികൂടിയിട്ടുണ്ട്.

90 ശതമാനം യാചകരും സന്ദര്‍ശക വിസയിലാണ് എത്തുന്നതെന്നും റമദാനില്‍ ഇവരുടെ എണ്ണം വര്‍ധിക്കുമെന്നും സിഐഡി ഡെപ്യൂട്ടി ഡയറക്ടര്‍ സയിദ് സുഹൈല്‍ അല്‍ അയാലി പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In GULF
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …