ചെങ്ങറ വ്യൂ പോയിന്റിലെ ശില്‍പവും ബോര്‍ഡും സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു

0 second read
Comments Off on ചെങ്ങറ വ്യൂ പോയിന്റിലെ ശില്‍പവും ബോര്‍ഡും സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു
0

കോന്നി: അട്ടച്ചാക്കല്‍ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറവ്യൂ പോയിന്റില്‍ ചങ്ക് ബ്രദേഴ്‌സ് വാട്ട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ച ഐ ലൗവ് ചെങ്ങറ ബോര്‍ഡും അരയന്നത്തിന്റെ ശില്‍പ്പവും അടിച്ചു തകര്‍ത്തു.

ചെമ്മാനി എസ്‌റ്റേറ്റിലെ കൈതകൃഷി ചെയ്യുന്ന സ്ഥലങ്ങളുടെയും മലനിരകളുടെയും വനമേഖലയുടെയും ഭംഗി ആസ്വദിക്കത്തക്ക നിലയിലാണ് യുവാക്കള്‍ ഇവിടെ വിശ്രമകേന്ദ്രം ഒരുക്കിയത്. യൂറ്റിയുബ് വീഡിയോകളും വിവാഹ ആല്‍ബങ്ങളും ചിത്രീകരിക്കുന്നവരുടെയും സഞ്ചാരികളുടെയും ഇഷ്ട ലൊക്കേഷനായി മാറുകയായിരുന്നു പ്രദേശം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമീപ ജില്ലകളിലും നിന്നും സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണിത്. ഫോട്ടോ ഷുട്ടിനായി നിരവധി ആളുകളാണ് ഇവിടെയിടത്തുന്നത്.

അടുത്ത സമയത്ത് മലയാള സിനിമയുടെ ചിത്രികരണവും ഇവിടെ നടന്നു. ചുണ്ടന്‍ വള്ളത്തിന്റെയും മുളംകുടിലുകളുടെയും കാളവണ്ടിയുടെയും മാതൃകകളും ഇവിടെ ഒരുക്കിയിരുന്നു. ക്രിസ്മസ് ന്യൂ ഇയര്‍ സമയങ്ങളില്‍ വൈദ്യുത ദീപാലങ്കാരങ്ങളും വലിയ നക്ഷത്രവും ഒരുക്കുന്ന പതിവുമുണ്ടായിരുന്നു. പതിവായി മയിലുകളെ കാണുന്ന പ്രദേശം കൂടിയാണിത്. അട്ടച്ചാക്കല്‍ കുമ്പളാംപൊയ്ക റോഡിലൂടെ സഞ്ചരിക്കുന്നവരും ശബരിമല തീര്‍ത്ഥാടകരും ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുന്ന പതിവുമുണ്ട്.

പുലര്‍കാലത്ത് കോടമഞ്ഞു നിറയുന്ന ഇവിടെ നിന്നാല്‍ വിദൂരതയില്‍ കോന്നി ഡിവിഷനിലെ വനമേഖകളും താവളപ്പാറ, ആടുകാട്, ആവോലിക്കുഴി, കാക്കര പ്രദേശങ്ങളും കാണാം. ഇവിടെ വിശ്രമകേന്ദ്രം ഒരുക്കിയതോടെ സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിരുന്നു. സമീപത്ത് ട്രാഫിക് മിററുകളും യുവാക്കള്‍ സ്ഥാപിച്ചിരുന്നു. സഞ്ചാരികള്‍ വര്‍ധിച്ചതോടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥലത്ത് മിനി ഹൈമറ്റ്‌സ് ലൈറ്റും സ്ഥാപിച്ചു. ബോര്‍ഡും ശില്പവും നശിപ്പിച്ച സംഭവത്തില്‍ മലയാലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…