
കോന്നി: വിനോദ സഞ്ചാര കേന്ദ്രമായ മണ്ണീറ അടവിയില്‍ കുട്ടവഞ്ചി സവാരിക്കിടെ കുഴഞ്ഞു വീണ തുഴച്ചില്‍ക്കാരന്‍ മരിച്ചു. എലിമുള്ളുംപ്ലാക്കല്‍ കിഴക്കേതില്‍ വീട്ടില്‍ കെ.ഡി. സണ്ണി(43) ആണ് മരിച്ചത്. കുട്ടവഞ്ചി തുഴയുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടു. വഞ്ചിയില്‍ കുഴഞ്ഞു വീണ സണ്ണിയെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അവിവിവാഹിതനാണ്. അച്ഛന്‍: പരേതനായ ഡാനിയേല്‍. മാതാവ്: അന്നമ്മ.
സഹോദരങ്ങള്‍:സാം കുട്ടി, ഷൈനി, സാലി. സംസ്‌കാരം പിന്നീട്.