പുല്ലാട് ഐരക്കാവില്‍ യുവാവിനെ കുത്തിക്കൊന്ന് പുഞ്ചയില്‍ ചവിട്ടിത്താഴ്ത്തി: പ്രതി പൊലീസില്‍ കീഴടങ്ങിയതായി സൂചന

0 second read
Comments Off on പുല്ലാട് ഐരക്കാവില്‍ യുവാവിനെ കുത്തിക്കൊന്ന് പുഞ്ചയില്‍ ചവിട്ടിത്താഴ്ത്തി: പ്രതി പൊലീസില്‍ കീഴടങ്ങിയതായി സൂചന
0

പത്തനംതിട്ട: കോയിപ്രം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ പുല്ലാട് ഐരാക്കാവിന് സമീപത്തെ പുഞ്ചയില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. പുല്ലാട് അയിരക്കാവ്പാറയ്ക്കല്‍ പ്രദീപ് കുമാര്‍ (40) ആണ് മരിച്ചത്. അയല്‍വാസിയായ മോന്‍സിയെ പോലീസ് സംശയിക്കുന്നു. ഇയാള്‍ പൊലീസില്‍ കീഴടങ്ങിയെന്നും പറയുന്നു. ഇന്നലെ ഇരുവരും തമ്മില്‍ സംഘട്ടനം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പുഞ്ചയിലെ ചെളിയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് എത്തി പുറത്തെടുത്തപ്പോള്‍ വയറില്‍ കുത്തേറ്റ് കുടല്‍മാല പുറത്തു വന്ന നിലയിലായിരുന്നു.

പുല്ലാട് കവലയില്‍ മീന്‍ കച്ചവടം നടത്തുന്നയാളാണ് മോന്‍സി. ഇയാളുടെ ഭാര്യയും പ്രദീപുമായി അടുപ്പമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേച്ചൊല്ലിയുള്ള വഴക്കിനൊടുവില്‍ മോന്‍സി പ്രദീപിനെ ഓടിച്ചിട്ട് മര്‍ദിക്കുകയും അവസാനം കുത്തി വീഴ്ത്തി പുഞ്ചയില്‍ ചവിട്ടി താഴ്ത്തുകയുമായിരുന്നുവെന്ന് പറയുന്നു. കോയിപ്രം പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…