കാണാതായ ഡിസിസി പ്രസിഡന്റിന്റെ മൃതദേഹം സ്വന്തം കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍: പിന്നില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളെന്ന് ആരോപണം

0 second read
Comments Off on കാണാതായ ഡിസിസി പ്രസിഡന്റിന്റെ മൃതദേഹം സ്വന്തം കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍: പിന്നില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളെന്ന് ആരോപണം
0

തിരുനെല്‍വേലി (തമിഴ്‌നാട്): രണ്ടു ദിവസം മുന്‍പ് കാണാതായ തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ബി.കെ.ജയകുമാര്‍ ധനസിംഗിന്റെ (60) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കരൈച്ചിത്തുപുത്തൂര്‍ ഗ്രാമത്തിലെ കൃഷിയിടത്തില്‍ കണ്ടെത്തി.

വ്യാഴാഴ്ച വൈകീട്ട് ജയകുമാറിനെ വീട്ടില്‍ നിന്ന് കാണാതായെന്ന് കാട്ടി മകന്‍ ജെ. കറുത്തയ്യ ജെഫ്രിന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഉവാരി പൊലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ജയകുമാറിന്റെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ വീടിന് സമീപത്തെ ഫാമില്‍ കണ്ടെത്തിയത്.

കൈകാലുകള്‍ക്ക് ചുറ്റും ചെമ്പ് കമ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ജയകുമാറിന്റെ കൈകളും കാലുകളും ഇലക്ട്രിക് കേബിളുകള്‍ കൊണ്ട് ബന്ധിച്ചതാവാമെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം കത്തിച്ചപ്പോള്‍ ഇലക്ട്രിക് കേബിളുകളിലെ ഇന്‍സുലേഷന്‍ ഉരുകിയിരുന്നു.

പൊലീസ് സൂപ്രണ്ട് എന്‍. ശിലംബരശനും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.ഫാമില്‍ നിന്ന് മരിച്ചയാളുടെ വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ജയകുമാര്‍ ഏപ്രില്‍ 30 ന് എസ്.പിക്ക് പരാതി നല്‍കിയിരുന്നു.അതില്‍ എട്ട് പേരുടെ പേരുകള്‍ പറഞ്ഞിരുന്നു. ഇതില്‍ സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എ, തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി (ടിഎന്‍സിസി) മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ്. തനിക്ക് വധഭീഷണിയുണ്ടെന്നും രാത്രിയില്‍ തന്റെ വീടിന് ചുറ്റും അപരിചിതരുടെ സംശയാസ്പദമായ സഞ്ചാരം കണ്ടതായും ഉചിതമായ നടപടിയെടുക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.

അതെ സമയം ജയകുമാറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്ത് വന്നു.തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജയകുമാര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം നടന്നതായി കാണുന്നില്ല. കോണ്‍ഗ്രസ് എംഎല്‍എ രൂപി മനോഹരന്‍, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ തങ്കബാലു ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാതിയിലുണ്ട്. തിരുനെൽവേലി ജില്ലയിലെ നാങ്കുനേരി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് റൂബി മനോഹരൻ. ജില്ലയിലെ പ്രമുഖ നേതാവിന്റെ പരാതിയില്‍ ഡി.എം.കെ ഭരണത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണ ജനങ്ങളുടെ ഗതി എന്താവും.ജയകുമാറിന്റെ പരാതിയില്‍ അന്വേഷണം നടത്തി, സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്വേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…