രണ്ടു ദിവസം മുന്‍പ് കാണാനില്ലെന്ന് പരാതി നല്‍കിയത് ഭര്‍ത്താവും കുടുംബാംഗങ്ങളും: യുവതിയുടെ പുതപ്പില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തത് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍: ഭര്‍ത്താവ് മുങ്ങി

0 second read
Comments Off on രണ്ടു ദിവസം മുന്‍പ് കാണാനില്ലെന്ന് പരാതി നല്‍കിയത് ഭര്‍ത്താവും കുടുംബാംഗങ്ങളും: യുവതിയുടെ പുതപ്പില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തത് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍: ഭര്‍ത്താവ് മുങ്ങി
0

ഇടുക്കി: കാഞ്ചിയാറില്‍ കാണാതായ യുവതിയുടെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ അനുമോള്‍ (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്.

സ്‌റ്റേഷനില്‍ പോകുന്നതിന് മുന്‍പ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തിയിരുന്നു. അനുമോളുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയില്‍ കയറിയപ്പോള്‍ ബിജേഷ് സംശയം തോന്നാത്ത വിധത്തില്‍ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ യുവതിയുടെ മാതാപിതാക്കള്‍ പേഴും കണ്ടത്തെ വീട്ടില്‍ വീണ്ടും എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.

സംശയത്തെ തുടര്‍ന്ന് സഹോദരനും അച്ഛനും ചേര്‍ന്ന് വീടിന്റെ പിന്‍വാതില്‍ തുറന്ന് നടത്തിയ തെരച്ചിലിലാണ് കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ബിജേഷും അനുമോളും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ബുധാനാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ പരിശോധന വിഭാഗവും എത്തിയ ശേഷമാകും ഇ’ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍. കോണ്‍വന്റ് നഴ്‌സറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച അനു. ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ബിജേഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …