
കോഴഞ്ചേരി: പമ്പാ നദിയില്‍ വെള്ളിയാഴ്ച രാവിലെ കാണാതായ ജല അതോറിറ്റി താല്‍ക്കാലിക ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു അയിരൂര്‍ ഇടപ്പാവൂര്‍ മേലേത്തറയില്‍ സത്യന്റെ (60) മൃതദേഹമാണ് ആറന്മുള സത്രക്കടവിന് സമീപത്ത് നിന്ന് ഇന്ന് വൈകിട്ട് കണ്ടെടുത്തത്. വെള്ളിയാഴ്ച രാവിലെ 10.30 ന് പേരൂര്‍ച്ചാല്‍ പുളിക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു സത്യന്. ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി. ഭാര്യ: അമ്പിളി. മക്കള്‍: സൈനു, സോനു, സിത്താര.