
റാന്നി: കാണാതായ വയോധികന്റെ മൃതദേഹം പമ്പാനദിയില്‍ കണ്ടെത്തി. മാടമണ്‍ മണ്ണുങ്കല്‍ ഗോപിനാഥന്‍ നായര്‍(60)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഗോപിനാഥന്‍ നായരെ വീട്ടില്‍ നിന്നുമാണ് കാണാതായത്. ശനിയാഴ്ച രാവിലെ മുതല്‍ ഗോപിനാഥനെ മാടമണ്‍ പ്രദേശത്ത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
മാടമണ്‍ ക്ഷേത്രക്കടവില്‍ ഇദ്ദേഹത്തിന്റെ വസ്ത്രം പ്രദേശവാസികള്‍ തിരിച്ചറിഞ്ഞു. പെരുനാട് പോലീസില്‍ വിവരം അറിയിക്കുകയും റാന്നി ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്ത് തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ആദ്യ ദിവസത്തെ തെരച്ചിലില്‍ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞായറാഴ്ച മൃതദേഹം മാടമണ്‍ വള്ളക്കടവില്‍ അടിഞ്ഞു. മൃതദേഹം പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി.