ചതുപ്പു നിലത്തില്‍ കണ്ടത് ആറു മാസം പ്രായം ചെന്ന കുഞ്ഞിന്റെ മൃതദേഹം: നായ്ക്കള്‍ കടിച്ചു വലിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം

0 second read
Comments Off on ചതുപ്പു നിലത്തില്‍ കണ്ടത് ആറു മാസം പ്രായം ചെന്ന കുഞ്ഞിന്റെ മൃതദേഹം: നായ്ക്കള്‍ കടിച്ചു വലിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം
0

തിരുവല്ല: പുളിക്കിഴ് ജങ്ഷന് സമീപം ചതുപ്പ് നിലത്തോട് ചേര്‍ന്ന് ആറു മാസം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു. ദുര്‍ഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേര്‍ന്ന് ഉള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകള്‍ നായ കടിച്ചു കീറിയ നിലയിലാണ്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിട്ടുണ്ട്. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ഇന്ന് നടക്കുമെന്നും മൃതദേഹം ഇവിടെ എങ്ങനെ എത്തിയെന്ന് കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…