
അടൂര്‍: വോട്ടു ചെയ്ത ശേഷം ബൂത്തിന് പുറത്തിറങ്ങിയ വയോധികയെ പോളിങ് കേന്ദ്രത്തിനു സമീപം വച്ച് തെരുവുനായ കടിച്ചു. അടൂര്‍ മണക്കാല ഗവ.പോളീ ടെക്നിക്കിലെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ മണക്കാല ചാങ്ങേല്‍ വീട്ടില്‍ കുട്ടി(60) യെയാണ് നായ കടിച്ചത്. വ്യാഴാഴ്ച രാത്രി രാഷ്ര്ടീയ പാര്‍ട്ടികളുടെ പ്രതിനിധിയായി പോളിങ് സ്റ്റേഷനില്‍ ഇരിക്കുവാനുള്ള പ്രവേശന പാസ് വാങ്ങാനെത്തിയ മണക്കാല ആലുവിളയില്‍ തോമസ്(68) നേയും നായ കടിച്ചു. ഇരുവരുടേയും കാലിലാണ് കടിച്ചത്. രണ്ടു പേരും ആശുപത്രിയില്‍ ചികിത്സ തേടി.