പെണ്‍കുട്ടികള്‍ അടക്കം ആറംഗസംഘം കുളിക്കാനിറങ്ങി: ഒരാള്‍ കയത്തില്‍ മുങ്ങി മരിച്ചു: രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു: സംഭവം അച്ചന്‍കോവിലാറ്റില്‍

0 second read
Comments Off on പെണ്‍കുട്ടികള്‍ അടക്കം ആറംഗസംഘം കുളിക്കാനിറങ്ങി: ഒരാള്‍ കയത്തില്‍ മുങ്ങി മരിച്ചു: രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു: സംഭവം അച്ചന്‍കോവിലാറ്റില്‍
0

പന്തളം : സുഹൃത്തക്കള്‍ക്കൊപ്പം അച്ചന്‍കോവിലാറ്റില്‍ കുളിക്കാന്‍ എത്തിയ ആറംഗ സംഘത്തിലെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുളനട ഉള്ളന്നൂര്‍ പൈവഴി ഇരട്ടക്കുളങ്ങര രാജ് വില്ലയില്‍ പരേതനായ വര്‍ഗീസിന്റെ മകന്‍ ഗീവര്‍ഗീസ് പി. വര്‍ഗീസാ(17) ണ് മരിച്ചത്. തുമ്പമണ്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു.

നാല് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ചേര്‍ന്നുള്ള സംഘം ആണ് ആറ്റില്‍ ഇറങ്ങിയത്. ഇവരില്‍ ഗീവര്‍ഗീസ് ഒഴുക്കില്‍ പെടുകയായിരുന്നു. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികള്‍ ഓടി രക്ഷപെട്ടു. മറ്റുള്ളവരെ പന്തളം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ഗീവര്‍ഗീസിനെ സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ച എങ്കിലും കയത്തില്‍ മുങ്ങി താഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഓടി പന്തളം പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം പറഞ്ഞു.

പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് തെരച്ചില്‍ നടത്തിയത്. വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ട സ്‌കൂബാ സംഘം ആണ് ഇടക്കടവ് ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഷൈല വര്‍ഗീസ്. സഹോദരങ്ങള്‍: ഡോ. ഡോണ(ദുബായ്), ഡോണവാന്‍(ഷാര്‍ജ), ഗിദയോന്‍(വിദ്യാര്‍ത്ഥി, മര്‍ത്തോമാ കോളേജ്, തിരുവല്ല).

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …