താഴമണ്‍ കുടുംബത്തില്‍ നിന്ന് ശബരിമല താന്ത്രിക വിദ്യകളിലേക്ക് ബ്രഹ്മദത്തനും: പിതാവ് രാജീവരര്‍ക്കൊപ്പം എത്തിയത് കര്‍ക്കിടകമാസ പൂജയ്ക്ക്

0 second read
Comments Off on താഴമണ്‍ കുടുംബത്തില്‍ നിന്ന് ശബരിമല താന്ത്രിക വിദ്യകളിലേക്ക് ബ്രഹ്മദത്തനും: പിതാവ് രാജീവരര്‍ക്കൊപ്പം എത്തിയത് കര്‍ക്കിടകമാസ പൂജയ്ക്ക്
0

ശബരിമല: ധര്‍മശാസ്താ ക്ഷേത്രത്തിലെ താന്ത്രിക പൂജകള്‍ താഴമണ്‍ മഠത്തിലെ പുതു തലമുറകളിലേക്ക്. താഴമണ്‍ കുടുംബത്തിന് മാത്രം അവകാശപ്പെട്ട ശബരിമല താന്ത്രിക പൂജകളിലാണ് തലമുറ മാറ്റം വരുന്നത്. കര്‍ക്കിടക മാസ പൂജകളില്‍ താന്ത്രിക പൂജകളില്‍ പുതിയ കുടുംബാംഗം കൂടി എത്തി. മാറ്റത്തിന് തുടക്കം കുറിച്ച കര്‍ക്കിടക മാസ പൂജകള്‍ക്ക് കാര്‍മികത്വം
വഹിക്കാന്‍ പിതാവ് കണ്ഠര് രാജീവരര്‍ക്കൊപ്പം മകന്‍ കണ്ഠര് ബ്രഹ്മദത്തനും ഉണ്ടായിരുന്നു. മഹാഗണപതി ഹവനം, കലശാഭിഷേകം, ലക്ഷാര്‍ച്ചന, കളഭാഭിഷേകം, ഭസ്മാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത് ബ്രഹ്മദത്തനായിരുന്നു.

മലയാള വര്‍ഷം ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള ഓരോ കാലയളവിലും തന്ത്രി കുടുംബമായ ചെങ്ങന്നൂര്‍ കല്ലിശേരി താഴമണ്‍ മഠത്തിലെ രണ്ട് ഇടങ്ങളില്‍ നിന്നുള്ളവരാണ് ശബരിമല പൂജകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്. ഈകുടുംബത്തില്‍ നിന്നുള്ള ആണ്‍ മക്കള്‍ക്കോ അവരുടെ മക്കള്‍ക്കോ ആണ് ശബരിമലയില്‍ താന്ത്രിക പൂജകള്‍ നടത്തുന്നതിന് പരമ്പരാഗതമായി അവകാശമുള്ളത്. മുതിര്‍ന്ന തന്ത്രി കണ്ഠര് മഹേശ്വരരുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചെറുമകനും കണ്ഠരര് മോഹനരുടെ മകനുമായ കണ്ഠര് മഹേഷ് മോഹനായിരുന്നു താന്ത്രിക പൂജകള്‍ക്ക് നേതൃത്വം നല്‍കിയത്.

മുതിര്‍ന്ന തന്ത്രി കണ്ഠര് നീലകണ്ഠരരുടെ മകനായ പിതാവ് തന്ത്രി കണ്ഠരര് രാജീവര്‍ക്കൊപ്പം എത്തിയയാണ് കണ്ഠര് ബ്രഹ്മദത്തന്‍ താന്ത്രിക പൂജകള്‍ക്ക് നേതൃത്വം നല്‍കിയത്. കര്‍ക്കടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടയ്ക്കുമ്പോള്‍ അയ്യപ്പ പൂജയുടെ അവസാന വാക്കായ താഴമണ്‍ തന്ത്രി കുടുബത്തിലെ ഒരു ഇളമുറ കൂടി ഇവിടെ കര്‍മം നിറവേറ്റാന്‍ ചുമതല ഏല്‍ക്കുക ആയിരുന്നു. ശബരിമലക്ക് പുറമെ വലുതും ചെറുതുമായ നിരവധി ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശവും താഴമണ്‍ കുടുംബത്തിനുണ്ട്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…