കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ഥി കുത്തിയ കേസില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ അറസ്റ്റില്‍: രണ്ടാം പ്രതി ഒളിവില്‍

2 second read
Comments Off on കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ഥി കുത്തിയ കേസില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ അറസ്റ്റില്‍: രണ്ടാം പ്രതി ഒളിവില്‍
0

മല്ലപ്പളളി: ബൈക്കിന്റെ ഫുട്ട് റെസ്റ്റില്‍ കാല്‍ ചവുട്ടി നിന്ന പ്ലസ് ടു വിദ്യാര്‍ഥികളെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഒളവില്‍ പോയ പ്രതി പിടിയില്‍. കുന്നന്താനം വള്ളമല കാലായില്‍ അഭിലാഷ് കുമാര്‍ (39)ആണ് കീഴ്‌വായ്പ്പൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ സഹായി അനീഷ് ഒളിവിലാണ്. ഇരുവരും കുന്നന്താനം ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചിലെ താല്‍കാലിക ജീവനക്കാരാണ്. ശനിയാഴ്ച രാവിലെ 11.30 ന് കുന്നന്താനം ബി എസ് എന്‍ എല്‍ ഓഫീസിനു മുന്നിലാണ് സംഭവം.

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തു നിന്ന കുട്ടികളെയാണ്കുത്തിയത്. കുന്നന്താനം എന്‍.എസ്.എസ് എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ
വൈശാഖ്, എല്‍ബിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവിടെ വച്ചിരുന്ന ബൈക്കിന്റെ ഫുട്ട് റെസ്റ്റില്‍ കാല്‍ വച്ചുനിന്ന വൈശാഖിന്റെ അടുക്കലെത്തി അഭിലാഷ് കുമാര്‍ അസഭ്യം വിളിക്കുകയും രണ്ടാം പ്രതി അനീഷ് വൈശാഖിന്റെ കൂട്ടുകാരനായ സുജിത്തിനെ പിടിച്ചുതള്ളുകയും ചെയ്തു. അഭിലാഷ്, വൈശാഖിന്റെ മറ്റൊരു സുഹൃത്തായ എല്‍ബിന് നേരേ കത്തി വീശുന്നതു കണ്ട്, പിടിച്ചു മാറ്റുന്നതിനിടയ്ക്കാണ് നെഞ്ചിനു കുത്തേറ്റത്. എല്‍ബിന്റെ ഇടതു നെഞ്ചിലും കത്തികൊണ്ട് മുറിവുപറ്റി. സുജിത്തിന്റെ ഇടതു കൈക്കാണ് മുറിവേറ്റത്. വൈശാഖിന്റെ നെഞ്ചില്‍ 17 തുന്നലിടേണ്ടി വന്നു. വൈശാഖ് പിന്നിലേക്ക് മാറിയതിനാല്‍ മുറിവ് ഗുരുതരമായില്ല.

സംഭവം കണ്ട് അടുത്ത കടയിലെ ബിബിന്‍ ഓടിയെത്തി അഭിലാഷിനെ പിടിച്ചു മാറ്റുകയായിരുന്നു. മറ്റ് കൂട്ടുകാര്‍ ചേര്‍ന്ന് ഉടനെതന്നെ വിദ്യാര്‍ഥികളെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുന്നന്താനത്ത് നിന്നമാണ് അഭിലാഷിനെ പിടികൂടിയത്. ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും കടലാസില്‍ പൊതിഞ്ഞ നിലയില്‍ കുത്താന്‍ ഉപയോഗിച്ച പേപ്പര്‍ കട്ടിങ് കത്തി കണ്ടെടുത്തു. രണ്ടാം പ്രതി അനീഷ്
ഒളിവിലാണ്, ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. കീഴ്‌വായ്പ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ ആദര്‍ശ്, എ എസ് ഐ ഉണ്ണികൃഷ്ണന്‍, എസ് സി പി ഒ അന്‍സിം, സി പി ഓമാരായ ടോജോ, ജെയ്‌സണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

 

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …