ശബരിമലയില്‍ 4ജി, സൗജന്യ ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്റ് സൗകര്യങ്ങളൊരുക്കി ബി.എസ്.എന്‍.എല്‍.

0 second read
Comments Off on ശബരിമലയില്‍ 4ജി, സൗജന്യ ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്റ് സൗകര്യങ്ങളൊരുക്കി ബി.എസ്.എന്‍.എല്‍.
0

പത്തനംതിട്ട: ജില്ലയിലെ ആദ്യ ബി.എസ്.എന്‍.എല്‍ 4ജി സൈറ്റായി ശബരിമല.
30 മുതല്‍ 1000 എം.ബി.പി.എസ്‌വരെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയാണ് ഇവിടെ ലഭിക്കുക. ശബരിമലയില്‍ 4ജി സൗജന്യ ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്റ് സേവനങ്ങള്‍ ഒരുക്കി തീര്‍ത്ഥാടനം സൗകര്യപ്രദമാക്കുകയാണ് ബി.എസ്.എന്‍.എല്‍. ഇന്റര്‍നെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ്. പ്രതിദിനം 300 ടി.ബി ഇന്റര്‍നെറ്റ് ഉപഭോഗമാണ് ശബരിമലയില്‍ ഉണ്ടാകുന്നതെന്ന് ബി.എസ്.എന്‍.എല്‍ ഡ്യൂട്ടി ഓഫീസര്‍ സുരേഷ് അറിയിച്ചു.

2024 ഓഗസ്റ്റില്‍ നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 23 മൊബൈല്‍ സൈറ്റുകള്‍ 4ജി യാക്കി നവീകരിച്ചിരുന്നു. ഇതില്‍ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള താത്കാലിക സൈറ്റുകളുമാണ്. കൂടാതെ ശബരിമലയിലെത്തുന്ന ഭക്തരുടെ ഫോണുകളില്‍ സൗജന്യ വൈഫൈയും ബി.എസ്.എന്‍.എല്‍ നല്‍കിവരുന്നു. അരമണിക്കൂറാണ് ഈ സേവനം ഉപയോഗിക്കാന്‍ കഴിയുന്നത്. സന്നിധാനത്ത് 18 പമ്പയില്‍ 12 നിലക്കലില്‍ 16 എണ്ണം വൈഫൈ പോയിന്റുകള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.

ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ദേവസ്വം ബോര്‍ഡിനും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനമൊരുക്കുന്നത് ബി.എസ്.എന്‍.എല്‍ ആണ്. തിരുവല്ല മുതല്‍ സന്നിധാനം വരെ ഇതിനായി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ബി.എസ്.എന്‍.എല്‍. ഡ്യൂട്ടി ഓഫീസര്‍ സുരേഷ് പറഞ്ഞു.

ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകള്‍ക്ക് ബ്രോഡ് ബാന്റ് ഇന്റെര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതും ബി.എസ്.എന്‍.എല്‍ ആണ്. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയിലൂടെ പത്തനംതിട്ട കളക്ടര്‍, പത്തനംതിട്ട പോലീസ് എസ്.പി. , ദേവസ്വം വിജിലന്‍സ് എന്നിവര്‍ക്ക് ശബരിമല നിരീക്ഷിക്കാന്‍ കഴിയും. കൂടാതെ ആരോഗ്യ വകുപ്പിന്റെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ബി.എസ്.എന്‍.എല്‍ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. 203232 എന്ന നമ്പറില്‍ വിളിച്ചാല്‍ പമ്പയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍റൂമില്‍ നിന്ന് അയ്യപ്പഭക്തര്‍ക്ക് വൈദ്യസഹായം ലഭിക്കും.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…