അടൂര്‍: ബഡ് ചെയ്ത റബര്‍ തൈകള്‍ പിഴുതു കൊണ്ടുപോയി. പുതുശേരി ഭാഗം ബര്‍ബേയില്‍ സാംകുട്ടി യുടെ പുലിമല ഭാഗത്തെ കൃഷിയിടത്തില്‍ നിന്നുമാണ് 300 റബര്‍ തൈകള്‍ പിഴുതു കൊണ്ടുപോയത്. ഞായര്‍ വൈകിട്ട് നാലിന് പുലിമല ഭാഗത്തുള്ള കൃഷിയിടത്തില്‍ അതിക്രമിച്ച് കയറിയവരാണ് മോഷ്ടാക്കള്‍.
ഈ സമയം കൃഷിയിടത്തില്‍ എത്തിയ സാംകുട്ടിയെ കണ്ട് ഇവര്‍ ഓടി. തുടര്‍ന്ന് രാത്രി ഏഴു മണിയോടെ അവര്‍ വീണ്ടും എത്തി. മൊബൈല്‍ ഫോണ്‍ വെട്ടം കണ്ടതോടെ സമീപവാസികള്‍ ബഹളം വയ്ക്കുകയും അവര്‍ ഓടിപ്പോവുകയും ചെയ്തു. സമീപത്തെ റബര്‍ തോട്ടത്തിലെ ഷെഡില്‍ ഇവര്‍ തങ്ങിയതായും തീ കത്തിച്ചതിന്റെ ലക്ഷണം ഉള്ളതായും ഉടമ പറഞ്ഞു.