കൈപ്പട്ടൂരിലെ അപകടത്തില്‍ 61 പേര്‍ക്ക് പേര്‍ക്ക് പരുക്ക്: കാരണമായത് അമിത വേഗം തന്നെ: അപകടത്തില്‍പ്പെട്ടത് റാന്നി ഡിപ്പോയിലെ ബസ്

0 second read
Comments Off on കൈപ്പട്ടൂരിലെ അപകടത്തില്‍ 61 പേര്‍ക്ക് പേര്‍ക്ക് പരുക്ക്: കാരണമായത് അമിത വേഗം തന്നെ: അപകടത്തില്‍പ്പെട്ടത് റാന്നി ഡിപ്പോയിലെ ബസ്
0

പത്തനംതിട്ട: കൈപ്പട്ടൂര്‍-തട്ട റോഡില്‍ കടവ് വളവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 61 പേര്‍ക്ക് പരുക്ക്. 36 പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 22 പേര്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും രണ്ടു പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഗുരുതരമായി പരുക്കേറ്റ കെ.എസ്.ആര്‍.ടി.സി റാന്നി ഡിപ്പോയിലെയ ഡ്രൈവര്‍ ജണ്ടായിക്കല്‍ സ്വദേശി ജിജി സ്‌കറിയ (42)യെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കാലിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

ബുധന്‍ വൈകിട്ട്് 3.15ന് ആയിരുന്നു അപകടം. മുണ്ടക്കയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്നബസുമാണ് കൂട്ടിയിടിച്ചത്. രണ്ടും ബസുകളിലും സീറ്റുകളില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. സീറ്റില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നി രക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്.

പത്തനംതിട്ടയില്‍ നിന്ന് അമിത വേഗതയിലെത്തിയ ബസ് വന്നിടിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. യാത്രയുടെ തുടക്കം മുതലേ അശ്രദ്ധമായാണ് വാഹനം റോഡിലൂടെ കടന്ന് പോയതെന്ന് യാത്രക്കാര്‍ പറയുന്നു. കൊച്ചു കുട്ടികളടക്കം ബസിലുണ്ടായിരുന്നു. സദാ സമയവും വലിയ വാഹന തിരക്ക് അനുഭവപ്പെടുന്ന റോഡാണിത്. ശബരിമല സീസണ്‍ കൂടി ആയതോടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കൈപ്പട്ടൂര്‍ കടവ് വളവ് അപകട ഭീഷണി ഉയര്‍ത്തുന്നതാണ്. പൊതുവെ വീതി കുറവാണ് ഈ ഭാഗത്ത്. ഇരുവശത്തു നിന്നും വാഹനങ്ങള്‍ വന്നാല്‍ കാണുകയില്ല. അമിത വേഗത കൂടിയാണെങ്കില്‍ അപകടവും സംഭവിക്കും. ഈ റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സംവിധാനങ്ങളും ഇല്ല.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…