സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു: ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരുക്ക്: സംഭവം കോന്നി കൊന്നപ്പാറയില്‍

0 second read
Comments Off on സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു: ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരുക്ക്: സംഭവം കോന്നി കൊന്നപ്പാറയില്‍
0

കോന്നി: ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു. ചിറ്റാര്‍ മാമ്പാറ എം.എസ്. മധു(65) ആണ് മരിച്ചത്. സിപിഎമ്മിന്റെ രക്തസാക്ഷി എം.എസ്. പ്രസാദ്, സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എം.എസ്. രാജേന്ദ്രന്‍ എന്നിവരുടെ മൂത്ത സഹോദരനാണ് മധു. ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഏഴു പേര്‍ക്ക് സാരമായ പരുക്കുണ്ട്.

ചൊവ്വാഴ്ച രാവിലെ 7.15 ന്‌ കോന്നി-തണ്ണിത്തോട് റൂട്ടില്‍ കൊന്നപ്പാറ വി.എന്‍.എസ് കോളജിന് സമീപമായിരുന്നു അപകടം. തണ്ണിത്തോട്ടില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ബ്ലൂഹില്‍സ് ബസും ചിറ്റാറിലേക്ക് പോയ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിപ്പോയ മധു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നേരത്തേ സിപിഎം ചിറ്റാര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു മധു. നിലവില്‍ പാര്‍ട്ടി അംഗമാണ്.

ചെറിയ കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുന്നയാളാണ്. അതിനുള്ള സാധനം വാങ്ങി വരുമ്പോഴാണ് അപകടമെന്ന് പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …