
അടൂര്‍: എം.സി. റോഡില്‍ പുതുശേരി ഭാഗം ജങ്ഷന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല. ശബരിമല ദര്‍ശനം കഴിഞ്ഞ് കന്യാകുമാരിക്കുള്ള യാത്രയ്ക്കിടെ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് ബസ് എതിരെ വന്ന ടാങ്കറില്‍ ഇടിച്ചത്. രാവിലെ 11 നായിരുന്നു അപകടം.