ഇറക്കമിറങ്ങി വന്ന സ്വകാര്യ ബസിന് നിയന്ത്രണം നഷ്ടമായി: റേഷന്‍ കടയിലേക്ക് ഇടിച്ചു കയറി

1 second read
Comments Off on ഇറക്കമിറങ്ങി വന്ന സ്വകാര്യ ബസിന് നിയന്ത്രണം നഷ്ടമായി: റേഷന്‍ കടയിലേക്ക് ഇടിച്ചു കയറി
0

റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് റേഷന്‍ കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകിട്ട് ആറരയോടെ അത്തിക്കയം ജങ്ഷനിലാണ് സംഭവം. ആര്‍ക്കും പരുക്കില്ല. വേഗത കുറവായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. എരുമേലി-വെച്ചൂച്ചിറ-റാന്നി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ജങ്ഷനിലെ ഇറക്കം ഇറങ്ങി വന്ന ബസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷമാണ് കടയിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

വയോധികന്‍ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍: സൈക്കിളില്‍ നിന്ന് വീണതെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട: വയോധികനെ ശരീരത്ത് പരുക്കുകളോടെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. …