ജയ്പുര്‍: കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാന്‍ ശ്രമിച്ച ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു. ഒട്ടകത്തെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ പഞ്ചു എന്ന സ്ഥലത്താണ് സംഭവം നടന്നത്.
കെട്ടിയിട്ടിരുന്ന ഒട്ടകം മറ്റൊന്നിന്റെ അടുത്തേക്ക് പോകുന്നതിനായി കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനിടെ ഒട്ടകം അക്രമസക്തമായി ഉടമയെ ആക്രമിച്ചു. ചവിട്ടി വീഴ്ത്തിയ ശേഷം ഉടമയുടെ കഴുത്തില്‍ കടിച്ച് മുകളിലേക്കുയര്‍ത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. ഈ സമയത്ത് ഉടമയുടെ തല വേര്‍പെട്ടാണ് മരണം.
ഉടമയുടെ കടിച്ചെടുത്ത തല ഒട്ടകം ചവച്ചരച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ച് കൊല്ലുകയായിരുന്നു. മര്‍ദനത്തില്‍ തലയ്ക്കടിയേറ്റ ഒട്ടകം ചത്തു. ഒട്ടകത്തെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.