സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ക്യാപ്റ്റന്‍ രാജു പുരസ്‌കാരം നടന്‍ ലാലു അലക്‌സിന്

0 second read
Comments Off on സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ക്യാപ്റ്റന്‍ രാജു പുരസ്‌കാരം നടന്‍ ലാലു അലക്‌സിന്
0

പത്തനംതിട്ട: നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പേരില്‍ സിനിമ പ്രേക്ഷക കൂട്ടായ്മ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നടന്‍ ലാലു അലക്‌സിന് നല്‍കുമെന്ന് പുരസ്‌കാര സമിതി സെക്രട്ടറി സലിം പി ചാക്കോയും ജില്ല കണ്‍വീനര്‍ പി. സക്കീര്‍ ശാന്തിയും രക്ഷാധികാരി സുനീല്‍ മാമ്മന്‍ കെട്ടുപ്പള്ളിലും അറിയിച്ചു.

സിനിമയുടെ വിവിധ മേഖലകളില്‍ ലാലു അലക്‌സ് നല്‍കിയ സംഭാവനകളാണ് ലാലു അലക്‌സിനെ അവാര്‍ഡിനായി പരിഗണിക്കാന്‍ കാരണം. മൊമന്റോയും അനുമോദന പത്രവും നല്‍കും. സ്വഭാവ, ഹാസ്യ, വില്ലന്‍ കഥാപാത്രങ്ങള്‍, നായകന്‍ എന്നിവയുള്‍പ്പെടെ മലയാളം, തമിഴ് ഭാഷകളിലായി 250 ല്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.

പിറവത്ത് ചാണ്ടിയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി 1954 നവംബര്‍ 30ന് അദ്ദേഹം ജനിച്ചു. 1986ല്‍ ബെറ്റിയെ വിവാഹം കഴിച്ചു. ബെന്‍, സെന്‍, സിയ എന്നിവര്‍ മക്കളാണ്.

എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത് 1978 ജനുവരി 20ന് റിലീസായ ‘ ഈ ഗാനം മറക്കുമോ ‘ എന്ന സിനിമയില്‍ വിക്രമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരങ്ങേറ്റം നടത്തി. അഞ്ച് തമിഴ് സിനിമകളിലും ( വാലിബമെ വാ വാ , ജീവ , എയര്‍പോര്‍ട്ട് , ബിമാ, സാന്റല്‍ ) അദ്ദേഹം അഭിനയിച്ചു.

2004ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും (മഞ്ഞുപോലൊരു പെണ്‍ക്കുട്ടി ) ലഭിച്ചു. കേരള ഫിലിം ക്രിട്ടിക്‌സ്, ഏഷ്യാനെറ്റ് , അമൃത ,മാതൃഭൂമി , കല അബുദാബിയുടെ കലാരത്‌നം , സൗദി അറേബ്യയിലെ എറണാകുളം പ്രവാസി അസോസിയേഷന്‍ നല്‍കിയ അഭിനയ കീര്‍ത്തി പുരസ്‌കാരവും അദ്ദേഹം നേടി.

മുന്‍ വര്‍ഷങ്ങളില്‍ ജനാര്‍ദ്ദനന്‍ (2020 ), സംവിധായകന്‍
ബാലചന്ദ്രമേനോന്‍ (2021), ജോണി ആന്റണി ( 2022 ) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. സെപ്റ്റംബര്‍ പതിനേഴിന് വൈകിട്ട് നാലിന് എറണാകുളത്ത് ചേരുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

 

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…