തോട് കാടായി: കാര്‍ മറിഞ്ഞത് തോട്ടിലേക്ക്: സര്‍ക്കാര്‍ ഡോക്ടര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു

0 second read
Comments Off on തോട് കാടായി: കാര്‍ മറിഞ്ഞത് തോട്ടിലേക്ക്: സര്‍ക്കാര്‍ ഡോക്ടര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു
0

കോഴഞ്ചേരി: കാട് മൂടിക്കിടന്ന തോട്ടിലേക്ക് കാര്‍ മറിഞ്ഞു. ഡോക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അയിരൂര്‍ കാഞ്ഞീറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. വിപിന്‍ ഓടിച്ചിരുന്ന കാറാണ് അയിരൂര്‍ വാളന്‍ പടിക്ക് സമീപം തോട്ടിലേക്ക് മറിഞ്ഞത്. ബുധന്‍ ഉച്ചക്ക് രണ്ടോടെ ആയിരുന്നു സംഭവം.

ആശുപത്രീയില്‍ നിന്നും ഇറക്കം ഇറങ്ങി വാളന്‍ പടിയിലേക്ക് എത്തിയപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.കാടു മൂടിയും ചെളി നിറഞ്ഞും കിടന്ന തോട്ടിലേക്ക് കാര്‍ തല കീഴായാണ് മറിഞ്ഞതെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …