പന്തളം: വിഷുദിനത്തില്‍ ഉത്സവം കൂടാന്‍ പോകുന്ന വഴി കാറിടിച്ച് പരുക്കേറ്റ് ചികില്‍സയിലായിരുന്ന നാലാം ക്ലാസുകാരന് മരിച്ചു. കുരമ്പാല മാധവം വീട്ടില്‍ ജയചന്ദ്രന്-മായ ദമ്പതികളുടെ ഇളയമകന് മഹാദേവനാ(10)ണ് മരിച്ചത്. പുഴിക്കാട് ഗവണ്മെന്റ് യു.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
ശനിയാഴ്ച രാവിലെ 11:30 ന് പന്തളം-മാവേലിക്കര റോഡില്‍ ഇടപ്പോണ്‍ ജങ്ഷന് സമീപമായിരുന്നു അപകടം. വെണ്മണി ശാര്‍ങ്ഗക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനായി അമ്മ മായയുടെ സഹോദരി യുടെ വീട്ടില്‍ എത്തിയതായിരുന്നു മഹാദേവന്. ക്ഷേത്രത്തില്‍ പോയി മടങ്ങി വരുമ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മഹാദേവന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം ആണ് മരണപ്പെട്ടത്. നൂറനാട് പോലീസ് കേസെടുത്തു. സഹോദരന് മാധവ്.