
പത്തനംതിട്ട: കൂടല്‍ നെടുമണ്‍കാവില്‍ കാര്‍ പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് ആറു പേര്‍ക്ക് പരുക്കേറ്റു. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. ശനിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചു പോവുകയായിരുന്ന പുനലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.