കുളനട മാന്തുകയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0 second read
Comments Off on കുളനട മാന്തുകയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
0

പന്തളം: കാറും ലോറിയും കൂട്ടിയിടിച്ച് കാറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു. ചെങ്ങന്നൂര്‍ ബുധനൂര്‍ വര്‍ണേത്ത് നന്ദനത്തില്‍ ജയശ്രീ(48)യാണ് മരിച്ചത്. ഭര്‍ത്താവ് പ്രസന്നന്‍ (58), മക്കളായ അനുപ്രിയ(24), ദേവപ്രിയ(20)എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.സി.റോഡില്‍ കുളനടയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ മാന്തുക ഭാഗത്ത്  തിങ്കളാഴ്ച രാവിലെ 5.45നാണ് അപകടം. യു.കെ.യില്‍ എം.ബി.ബി.എസിന് പഠിക്കുന്ന ദേവപ്രിയയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിളിച്ചുകൊണ്ടുവരും വഴിയാണ് അപകടം. കണ്ണൂരില്‍ നിന്നും വെട്ടുകല്ലും കയറ്റി പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…