
റാന്നി: നിയന്ത്രണം വിട്ട കാര്‍ വശത്തേക്ക് മൂക്കുകുത്തി. ദമ്പതികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വലിയ പാലത്തിന് സമീപം തിങ്കള്‍ ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടിയാണ് സംഭവം. അങ്ങാടി വലിയകാവ് ഈട്ടിച്ചുവട് മണിമലേത്ത് അലക്സും ഭാര്യയും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത് ഇരുവര്‍ക്കും പരിക്കുകളില്ല.
റാന്നിയില്‍ നിന്നും ഇട്ടിയപ്പാറയിലേക്ക് വരുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു വീടിന്റെ ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും അപകട സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇരുവരെയും വാഹനത്തില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.