അമിത വേഗം: റോഡിലൂടെ പറന്നു വന്ന കാര്‍ നിയന്ത്രണം വിട്ട് തോടിന് മുകളിലൂടെ മതിലില്‍ ഇടിച്ചു മറിഞ്ഞു: യുവാവിന് ഗുരുതരപരുക്ക്: കാര്‍ തവിടുപൊടി

0 second read
Comments Off on അമിത വേഗം: റോഡിലൂടെ പറന്നു വന്ന കാര്‍ നിയന്ത്രണം വിട്ട് തോടിന് മുകളിലൂടെ മതിലില്‍ ഇടിച്ചു മറിഞ്ഞു: യുവാവിന് ഗുരുതരപരുക്ക്: കാര്‍ തവിടുപൊടി
0

പത്തനംതിട്ട: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. മേലെ വെട്ടിപ്പുറം പാറയടിയില്‍ അംജാദി(22) നാണ് പരുക്കേറ്റത്. ശനി രാത്രി 10.45 ന് മേലെ വെട്ടിപ്പുറം-സെന്റ് പീറ്റേഴ്‌സ് റോഡില്‍ സെന്റ് പീറ്റേഴ്‌സ് ജങ്ഷന് സമീപമായിരുന്നു അപകടം.

വെട്ടിപ്പുറം ഭാഗത്തു നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ തോടിന്റെ മുകളിലൂടെ വ്യക്തിയുടെ മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. റിങ് റോഡില്‍ രാത്രി പട്രോളിങ് നടത്തുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ യുവാവിനെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാരുതി ബെലേനൊ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തോടിന മുകളിലൂടെ പറന്ന് ചെന്നാണ് മതിലില്‍ ഇടിച്ചു കയറിയത്. വാഹനം പൂര്‍ണമായി തകര്‍ന്നു. കാര്‍ മറിച്ചിട്ടാണ് ഡോര്‍ തുറന്ന് പരുക്കേറ്റയാളെ പുറത്തെടുത്ത്. അപകട ശേഷം കാറില്‍ നിന്ന് പുക ഉയര്‍ന്നതിനാല്‍ അടുത്തേക്ക് ചെല്ലാനും എല്ലാവരും മടിച്ചു. ഫയര്‍ ഫോഴ്‌സും സ്ഥലത്ത് വന്നിരുന്നു.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …