
തൃശൂര്‍: കെ എസ് ആര് ടി.സി ബസും ഗുരുവായൂരിലേക്ക് പോയ കാറും തളിക്കുളത്ത് കുട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര് മരിച്ചു.
അഞ്ചുപേര്‍ ഗുരുതര പരിക്കുകളോടെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ .
കാര്‍യാത്രക്കാരായ എറണാകുളം പറവൂര്‍ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന് (82) ഭാര്യ പാറുകുട്ടി (76) എന്നിവരാണ് മരിച്ചത്. പേരക്കുട്ടി അഭിരാമി (11), മകന് ഷിജു (48 ) ഭാര്യ ശ്രീജ (42) എന്നിവര്‍ക്കും ബസ് യാത്രക്കാരനായ തൃശൂര്‍ കാക്കശേരി സ്വദേശി സത്യന് ( 53 ) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.