
പത്തനംതിട്ട: കുമ്പഴ കളീക്കല്‍പടിയില്‍ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ചവര്‍ക്ക് ഗുരുതര പരുക്ക്. കാറോടിച്ച മലയാലപ്പുഴ പുതുപ്പറമ്പില്‍ രഞ്ജിത്ത് (35), കൂടെയുണ്ടായിരുന്ന പുതുപ്പറമ്പില്‍ ദീപു (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ശനി പകല്‍ 12.15 ഓടെയാണ് അപകടം. മലയാലപ്പുഴയില്‍നിന്ന് പത്തനംതിട്ടയിലേക്ക് വന്ന സുല്‍ത്താന്‍ ബസ് എതിരെവന്ന ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരുക്കേറ്റ ഇരുവരെയും പത്തനംതിട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരായ ചിലര്‍ക്കും നിസാര പരുക്കുണ്ട്.