പത്തനംതിട്ട കുമ്പഴയില്‍ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് സി.പി.എം സംസ്ഥാന സമിതിയംഗം എസ്. രാജേന്ദ്രന്റെ മകന്‍ മരിച്ചു

2 second read
0
1

പത്തനംതിട്ട: ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊല്ലത്തു നിന്നുള്ള സി.പി.എം സംസ്ഥാന സമിതിയംഗം എസ്. രാജേന്ദ്രന്റെ മകന്‍ തിരുവനന്തപുരം ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്‍ണമിയില്‍ ആര്‍.എല്‍. ആദര്‍ശ് (36) ആണ് മരിച്ചത്. രാത്രി 8.20 ന് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മൈലപ്രയ്ക്കും കുമ്പഴയ്ക്കും ഇടയിലാണ് അപകടം. ഇരുവാഹനങ്ങളും നേര്‍ക്കു നേരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വട്ടം കറങ്ങിയ കാര്‍ അടുത്തുള്ള വീടിന്റെ ഗേറ്റ് ഇടിച്ചു തകര്‍ത്താണ് നിന്നത്. ലോറിയുടെ ഡ്രൈവര്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ ആദര്‍ശിനെ ഫയര്‍ ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദര്‍ശ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ഹോണ്ട സിറ്റി കാറില്‍ റാന്നിയില്‍ നിന്നും കുമ്പഴ ഭാഗത്തേക്ക് വരികയായിരുന്നു ആദര്‍ശ്. അമിതവേഗതയില്‍ ദിശ തെറ്റി വന്ന കാര്‍ കുമ്പഴ ഗവ. സ്‌കൂളിന് സമീപം വച്ച് എതിരേ വന്ന ചരക്കു ലോറിയിലേക്ക് പാഞ്ഞു കയറിയ ശേഷം നിയന്ത്രണം തെറ്റിയാണ് അടുത്തുള്ള വീടിന്റെ ഗേറ്റ് ഇടിച്ചു തകര്‍ത്ത് നിന്നത്. കാറിനുള്ളില്‍ എയര്‍ബാഗ് വിടര്‍ന്നെങ്കിലും യുവാവ് കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോറിയുടെ ആക്്‌സിലും പ്ലേറ്റും ഒടിഞ്ഞു.

 

 

Load More Related Articles
Load More By Veena
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

പെരുനാട്ടിലെ സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകം: സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനകള്‍ കലാപ ആഹ്വാനമെന്ന് ബിജെപി: എസ്പിക്ക് പരാതി

പത്തനംതിട്ട: പെരുനാട്ടിലെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജിയുടെ കൊലപാതകവുമായി ബന്ധപ്പ…