പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ വടക്ക് കാറിടിച്ച് സിഐടിയു ചുമട്ടു തൊഴിലാളി മരിച്ചു

1 second read
Comments Off on പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ വടക്ക് കാറിടിച്ച് സിഐടിയു ചുമട്ടു തൊഴിലാളി മരിച്ചു
0

പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അമിത വേഗതയില്‍ വന്ന എര്‍ട്ടിഗ കാര്‍ ഇടിച്ചു തെറിപ്പിച്ച ചുമട്ടു തൊഴിലാളി മരിച്ചു. പത്തനംതിട്ട മേലേവെട്ടിപ്രം വെട്ടിപ്രം വഞ്ചിപ്പൊയ്ക നെല്ലിക്കാട്ടില്‍ വീട്ടില്‍ പ്രസന്നന്‍ (53) ആണ് മരിച്ചത്. പത്തനംതിട്ടയിലെ സിഐടിയു യൂണിയനില്‍പ്പെട്ട ചുമട്ടു തൊഴിലാളിയാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ കുമ്പഴ വടക്ക് മാര്‍ത്തോമ്മ പള്ളിക്ക് സമീപമാണ് അപകടം. റാന്നിയില്‍ നിന്ന് കുമ്പഴ ഭാഗത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് പ്രസന്നനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ഡിവൈഡറും ഇടിച്ച് തെറിപ്പിച്ച്് പള്ളിയുടെ മതിലും ബോര്‍ഡും തകര്‍ത്താണ് നിന്നത്.

കാറിലുണ്ടായിരുന്നവരെയും പ്രസന്നനെയും ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ പ്രസന്നന്‍ സംഭവ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരുക്കാണുളളത്. ഇവര്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത വികസിപ്പിച്ചതിന് ശേഷം ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് അമിത വേഗതയാണ്. വേഗം തടയുന്നതിന് കാമറകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…