
ഇരവിപേരൂര്‍: ഇരവിപേരൂര്‍-കോഴഞ്ചേരി റോഡില്‍ പൊടിപ്പാറ ജങ്ഷനു സമീപം കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
സ്‌കൂട്ടര്‍ യാത്രികന്‍ പായിപ്പാട് അനില്‍ ഭവനത്തില്‍ അനില്‍കുമാറിനാണ് പരുക്കേറ്റത്. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
കുമ്പനാട് നിന്നും ഇരവിപേരൂര്‍ ഭാഗത്തേക്കു വരികയായിരുന്ന സ്‌കൂട്ടറിനെ എതിര്‍ദിശയില്‍ അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ അനില്‍കുമാറിന്റെ താടിക്ക് മുറിവും കൈക്കു പൊട്ടലും ഉണ്ടായിട്ടുണ്ട്.
ഇയാളെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തിരുവല്ല പൊലീസ് മേല്‍നടപടി സ്വീകരിച്ചു.